Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pole Vault

ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റി​ക് സീ​രീസ് 10; ട്രി​പ്പി​ൾ ജം​പി​ൽ അ​ലീ​ന, പോ​ൾ വോ​ൾ​ട്ടി​ൽ ജീ​നാ ബേ​സി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ അ​​​ത്‌​​​ല​​​റ്റി​​​ക് സീ​​​രീസ് 10 -ൽ 20 ​​​വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള വ​​​നി​​​ത​​​ക​​​ളു​​​ടെ ട്രി​​​പ്പി​​​ൾ ജം​​​പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ലീ​​​ന ടി. ​​​ഷാ​​​ജി സ്വ​​​ർ​​​ണ​​​നേ​​​ട്ട​​​ത്തി​​​ന് അ​​​ർ​​​ഹ​​​യാ​​​യി.

12.87 ദൂ​​​രം താ​​​ണ്ടി​​​യാ​​​ണ് അ​​​ലീ​​​ന സു​​​വ​​​ർ​​​ണ​​​ക്കു​​​തി​​​പ്പി​​​ന് അ​​​ർ​​​ഹ​​​യാ​​​യ​​​ത്. ത​​​ന്‍റെ ര​​​ണ്ടാം ചാ​​​ട്ട​​​ത്തി​​​ലാ​​​ണ് അ​​​ലീ​​​ന സ്വ​​​ർ​​​ണ​​​ത്തി​​​ലേ​​​ക്ക് ചാ​​​ടി​​​ക്ക​​​യ​​​റി​​​യ​​​ത്. ഈ ​​​ഇ​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന്നെ ജെ​​​യ്ൻ​​​സി ട്രീ​​​സാ റെ​​​ജി 12.71 മീ​​​റ്റ​​​ർ ചാ​​​ടി വെ​​​ങ്ക​​​ല നേ​​​ത്തി​​​ന് അ​​​വ​​​കാ​​​ശി​​​യാ​​​യി.

20 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള വ​​​നി​​​ത​​​ക​​​ളു​​​ടെ പോ​​​ൾ​​​വോ​​​ൾ​​​ട്ടി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ജീ​​​നാ ബേ​​​സി​​​ൽ 3.50 ഉ​​​യ​​​രം മ​​​റി​​​ക​​​ട​​​ന്ന് സ്വ​​​ർ​​​ണ​​​ത്തി​​​ൽ മു​​​ത്ത​​​മി​​​ട്ടു. ഹൈ​​​ജം​​​പി​​​ൽ കേ​​​ര​​​ളാ താ​​​രം അ​​​നാ​​​മി​​​ക അ​​​ജീ​​​ഷ് 1.45 മീ​​​റ്റ​​​ർ മ​​​റി​​​ക​​​ട​​​ന്ന് സ്വ​​​ർ​​​ണ​​​ച്ചാ​​​ട്ടം ന​​​ട​​​ത്തി. വ​​​നി​​​ത​​​ക​​​ളു​​​ടെ 3000 മീ​​​റ്റ​​​റി​​​ൽ എം.​​​ഡി. കൃ​​​ഷ്ണേ​​​ന്ദു(12:00.63) മ​​​ല​​​യാ​​​ള​​​ക്ക​​​ര​​​യ്ക്ക് സു​​​വ​​​ർ​​​ണ നേ​​​ട്ടം സ​​​മ്മാ​​​നി​​​ച്ചു.

ലോം​​​ഗ് ജം​​​പി​​​ൽ ഹ​​​രി​​​യാ​​​ന​​​യു​​​ടെ കോ​​​മ​​​ൾ 5.62 മീ​​​റ്റ​​​ർ ചാ​​​ടി സ്വ​​​ർ​​​ണ​​​ത്തി​​​ന് അ​​​വ​​​കാ​​​ശി​​​യാ​​​യ​​​പ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ജാ​​​സ്മി​​​ൻ മ​​​ത്ത​​​ച്ച​​​ൻ 5.47 ദൂ​​​രം ക​​​ട​​​ന്ന് വെ​​​ങ്ക​​​ല നേ​​​ട്ട​​​ത്തി​​​ന് അ​​​വ​​​കാ​​​ശി​​​യാ​​​യി.

വ​​​നി​​​ത​​​ക​​​ളു​​​ടെ 400 മീ​​​റ്റ​​​ർ ഹ​​​ർ​​​ഡി​​​ൽ​​​സി​​​ൽ ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ ല​​​തി​​​കാ ധ​​​ര​​​ണ്‍ (1: 06.39) സ്വ​​​ർ​​​ണം നേ​​​ടി. ഹ​​​രി​​​യാ​​​ന​​​യു​​​ടെ ദേ​​​വീ​​​ന്ദ​​​ർ കൗ​​​റി​​​നാ​​​ണ് (2:10.35) 800 മീ​​​റ്റ​​​റി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം.​​​പു​​​രു​​​ഷ​​​ൻ​​​മാ​​​രു​​​ടെ ലോം​​​ഗ് ജം​​​പി​​​ൽ വെ​​​സ്റ്റ് ബം​​​ഗാ​​​ളി​​​ന്‍റെ രാ​​​ജീ​​​വ് റോ​​​യ്( 7.45) സ്വ​​​ർ​​​ണ​​​ത്തി​​​ൽ മു​​​ത്ത​​​മി​​​ട്ടു. പ​​​രു​​​ഷ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ളാ താ​​​ര​​​ങ്ങ​​​ൾ​​​ക്ക് കാ​​​ര്യ​​​മാ​​​യ മി​​​ക​​​വ് പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല.

Latest News

Corehub Up